Asianet News MalayalamAsianet News Malayalam

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ല് നിയമസഭാ സമ്മേളനത്തിൽ: മന്ത്രിസഭയുടെ അംഗീകാരം

ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു

Chancellor bill in next assembly cabinet approved
Author
First Published Nov 30, 2022, 11:56 AM IST

തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്‍റെ ആദ്യദിവസങ്ങളില്‍ ബില്‍ അവതരിപ്പിക്കും. ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. 

ഡിസംബർ അഞ്ചു മുതലാണ് കേരള നിയമസഭാ സമ്മേളനം വിളിക്കുന്നതിന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ഗവർണർ അനുമതിയും നൽകിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുകയാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട.

കരട് ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ചാൻസലറുടെ നിയമനം അഞ്ച് വർഷത്തേക്കായിരിക്കും. കാലാവധി തീരുന്നതിന് അനുസരിച്ച് ഒരു തവണ കൂടെ പുനർനിയമനം ഉണ്ടാകാം. ചാൻസലർമാരുടെ ആസ്ഥാനം സർവകലാശാലകൾ തന്നെയായിരിക്കും. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരാകും പ്രോ ചാൻസലർമാരെന്നും ബില്ല് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios