തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും ശരാശരി മഴ തുടരും. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായും മഴ കിട്ടിയേക്കും
തിരുവനന്തപുരം: വേനൽ മഴ (Rain) എത്തിയതോടെ സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ (Isolated Rain) കിട്ടുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ അറിയിക്കുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും ശരാശരി മഴ തുടരും. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായും മഴ കിട്ടിയേക്കും.
ഈ ന്യൂനമർദ്ദം അടുത്ത തിങ്കളാള്ചയോടെ ആന്‍ഡമാന്‍ തീരത്ത് വച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കിട്ടിതുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കൊടും ചൂട് രേഖപ്പെടുത്തിയ പുനലൂരിടക്കം ഉയർന്ന താപനില സാധാരണനിലയിലേക്ക് താഴ്ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില പാലക്കാടാണ്. 37.2 ഡിഗ്രി സെൽഷ്യസ്. അടുത്ത മണിക്കൂറുകളില്‍ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
16-03-2022 & 17-03-2022: തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
18-03-2022: തെക്ക് ആൻഡമാൻ കടലിലും തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
19 -03-2022: തെക്ക് ആൻഡമാൻ കടലിലും തെക്ക് - കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
20-03-2022: തെക്ക് ആൻഡമാൻ കടലിലും വടക്ക് ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.
മലയാള മഹാനിഘണ്ടു മേധാവി പൂർണിമ മോഹൻ രാജിവച്ചു, നീക്കം യോഗ്യതയില്ലാതെ നിയമനമെന്ന പരാതിക്കിടെ
'85 രൂപക്ക് കെ ചിക്കൻ നൽകുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധൻ ഉണ്ടായിരുന്നു'; റോജി എം ജോൺ എംഎൽഎ
