പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതല തന്നില്ല, അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

അന്ന് പറയേണ്ടെന്ന് കരുതിയതാണ്.ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല

chandy oommen not happy with youth congress leadership in kerala

തിരുവനന്തപുരം: പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ  അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിനായി  ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പുനഃസംഘടനയില്‍  യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും ചാണ്ടി ഉമ്മൻ ആവര്‍ത്തിച്ചു.

 

കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ട സാഹചര്യമില്ല, മറ്റു നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെയെന്ന് കെ മുരളീധരന്‍

സംസ്ഥാന കോണ്‍‌ഗ്രസിൽ നേതൃമാറ്റം വേണ്ടെന്ന് ശശി തരൂർ; 'കെ സുധാകരന്‍റെ നേതൃത്വത്തിൽ മികച്ച വിജയം നേടി'

Latest Videos
Follow Us:
Download App:
  • android
  • ios