പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

ദില്ലി: പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന് ശേഷം നടപടിയുണ്ടായി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വെച്ചിരിക്കുന്നത് ഒരേ ഹാളിൽ ആണെന്നും ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ഫലം വന്ന ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പ്രചാരണ ഗാനങ്ങളിലും പോസ്റ്റുകളിലും എന്താണ് തെറ്റെന്ന് ചോദിച്ച ചാണ്ടി ഉമ്മൻ തൻ്റെയും, ഹൈബിയുടെയും വിഡിയോകളും പ്രചരിക്കുന്നുണ്ടെന്നും അതാരും ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിഡിയോകൾ ഇപ്പോഴും സജീവമല്ലേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.