7.16 കോടി രൂപ മുടക്കി ആരോ​ഗ്യവകുപ്പ് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് കഴിഞ്ഞ​ദിവസമാണ് കെ മുരളീധരൻ നിയമസഭയിൽ പറഞ്ഞത്. കോവിഡ് കാലത്ത് വാങ്ങിയ ഈ ഐഫോണുകളിൽ ചിലത് ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോ​ഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത്വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.

7.16 കോടി രൂപ മുടക്കി ആരോ​ഗ്യവകുപ്പ് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് കഴിഞ്ഞ​ദിവസമാണ് കെ മുരളീധരൻ നിയമസഭയിൽ പറഞ്ഞത്. കോവിഡ് കാലത്ത് വാങ്ങിയ ഈ ഐഫോണുകളിൽ ചിലത് ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. കണ്ണ് പരിശോധനയ്ക്കായുള്ള ഫണ്ടസ് ക്യാമറയിൽ ഘടിപ്പിക്കാനായാണ് ആരോ​ഗ്യവകുപ്പ് ഐഫോണുകൾ വാങ്ങിയിരുന്നത്. ഇതിൽ പലതും കാണാനില്ലെന്ന കണ്ടെത്തലിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം വരുന്നത്.