മദ്യനയത്തിനെതിരായ പ്രതിഷേധങ്ങൾ അവഗണിക്കുന്നത് തെരെഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. 

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യനയത്തിൽ രൂക്ഷവിമർശനവുമായി ചങ്ങനാശ്ശേരി രൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം. മദ്യവിരുദ്ധസമിതിയുടെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ബിഷപ്പ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സർക്കാരിന്റെ മദ്യ നയരേഖ തയ്യാറാക്കിയവരുടെ സ്വബോധം നഷ്ടപ്പെട്ട് പോയോ എന്ന് ബിഷപ്പ് ചോദിച്ചു. പുതിയ മദ്യനയം ഖജനാവിലേക്ക് പണം ഒഴുക്കാൻ വേണ്ടി മാത്രമാണെന്നും മദ്യനയത്തിനെതിരായ പ്രതിഷേധങ്ങൾ അവഗണിക്കുന്നത് തെരെഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.