Asianet News MalayalamAsianet News Malayalam

കുര്‍ബ്ബാന അര്‍പ്പണം മാത്രം മതി; സംസ്കാരച്ചടങ്ങുകളില്‍ ജനപങ്കാളിത്തം കുറയ്ക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത

പള്ളികളില്‍ കുര്‍ബ്ബാന അര്‍പ്പണം മാത്രം മതിയാകുമെന്ന് ചങ്ങനാശ്ശേരി അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സംസ്കാരച്ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 
 

changanassery archdiocese circular on covid virus alert
Author
Changanassery, First Published Mar 10, 2020, 3:45 PM IST

കൊച്ചി: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത. പള്ളികളില്‍ കുര്‍ബ്ബാന അര്‍പ്പണം മാത്രം മതിയാകുമെന്ന് ചങ്ങനാശ്ശേരി അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സംസ്കാരച്ചടങ്ങുകളില്‍ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് കടക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഉള്‍പ്പടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ചടങ്ങുമാത്രമാക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമുണ്ട്. ശബരിമലയില്‍ പൂജാകര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കിക്കൊണ്ടുള്ള ക്രമീകരണം നടത്താനാണ് നിര്‍ദ്ദേശം.

സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടും. മദ്രസുകളും അങ്കണവാടികളും കോളേജുകളും അടച്ചിടണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവെക്കും. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. നിരീക്ഷണസംവിധാനങ്ങള്‍ ശക്തമാക്കും. സിനിമാ തിയേറ്ററില്‍ പോകുന്നത് ജനങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Follow Us:
Download App:
  • android
  • ios