സ്വർണപാളി കടത്തൽ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ബിജെപി പ്രവർത്തകൻ ചെരുപ്പെറിഞ്ഞു. ശബരിമലയിലെ രണ്ട് കിലോ സ്വർണം പോറ്റി കൈവശപ്പെടുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടു.

കൊച്ചി : സ്വർണപാളി കടത്തൽ കേസിൽ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ചെരുപ്പേറ്. കോടതിയിൽ നിന്ന് ഇറക്കിയപ്പോഴാണ് പ്രാദേശിക ബിജെപി പ്രവർത്തകൻ ചെരുപ്പെറിഞ്ഞത്. സർക്കാരിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ചെരുപ്പെറിഞ്ഞതെന്ന് ബിജെപി പ്രവർത്തകനായ സിനു പറഞ്ഞു. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പോറ്റിയെ തിരുവനന്തപുരം എആർ ക്യാന്പിലെത്തിച്ച് ചോദ്യം ചെയ്യും. തന്നെ കുടുക്കിയവ‍ർ നിയമത്തിന് മുന്നിൽ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. ശബരിമലയിലെ രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. സമാനകുറ്റം നേരത്തെയും പ്രതി ചെയ്തെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. സ്വർണ്ണക്കള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കൊപ്പം ആചാരണലംഘനവും പോറ്റി നടത്തി. കൂട്ട് പ്രതികളുടെ പങ്ക് വ്യക്തമാകണമെന്നും ഇതിനായി പോറ്റിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമാണ് പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

YouTube video player