ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധിക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കൊച്ചി : ഇലന്തൂർ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ആദ്യത്തെ കുറ്റപത്രം. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധിക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർ‍വമായ കേസാണെന്ന പരാമര്‍ശവും കുറ്റപത്രത്തിലുണ്ട്. 

'ഒന്ന് കണ്ടിട്ട് പോകാന്ന് വെച്ച്'; ഇലന്തൂർ ഇരട്ട നരബലി, ഭ​ഗവത് സിം​ഗിന്റെ വീട് കാണാന്‍ സന്ദർശകരുടെ തിരക്ക്

ഭഗവൽ സിംഗ്, ഭാര്യ ലൈല, സുഹൃത്ത് ഷാഫി എന്നിവർ ചേർന്നാണ് ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിയെന്ന പേരിൽ കൊലപ്പെടുത്തിയത്. ഷാഫിയും ഭഗവൽ സിംഗും ലൈലയും ചേർന്ന് ആദ്യം നരബലി നടത്തിയത് കാലടി മറ്റൂരിൽ നിന്ന് കാണാതായ റോസ്ലിയെയായിരുന്നു. ജൂൺ 8 ന് ഇത് സംബന്ധിച്ച പരാതിയിൽ കാലടി പൊലീസ് കേസ് എടുത്തിരുന്നു. അന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. രണ്ടാമതായാണ് പത്മയെ കൊലപ്പെടുത്തിയത്. ഈ കേസിലെ അന്വേഷണമാണ് നരബലിയെന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്. റോസ്ലിയുടെ ശരീരഭാഗങ്ങൾ അസ്ഥികളായാണ് പൊലീസ് കണ്ടെത്തിയത്. റോസ്ലിയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ഭഗവൽ സിംഗ് പത്തനംതിട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്നു. ഇവ പിന്നീട് അന്വേഷണ സംഘം വീണ്ടെടുത്തു. പത്മയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. 

കോഴിക്കോട് അധ്യാപകന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥിക്ക് പരിക്ക്, പൊലീസ് കേസെടുത്തു