Asianet News MalayalamAsianet News Malayalam

ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസിന്റെ മിന്നൽ പരിശോധന; 30 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്തവരും സാമൂഹികഅകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന് കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 30 പേർക്കെതിരെ കേസെടുത്തു.

chavakkad 30 police case on violating covid protocol
Author
Chavakkad, First Published Jul 11, 2020, 9:29 AM IST

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹികഅകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന് കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 30 പേർക്കെതിരെ കേസെടുത്തു.

തൃശ്ശൂർ ജില്ലയിൽ കൊവിഡ് രോ​ഗികൾ ഏറ്റവുമധികം ഉള്ളത് ചാവക്കാട്, വാടാനപ്പളളി മേഖലകളിലാണ്. അതുകൊണ്ടുതന്നെ കർശന നിയന്ത്രണമാണ് ഈ മേഖലകളില്ലെല്ലാം ഉളളത്. കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാ​ഗത്തെ പല ചന്തകളും പ്രവർത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുൻകരുതലോ പാലിക്കാതെയാണ് എന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ ചാവക്കാട് ന​ഗരസഭ മുഴുവൻ നിയന്ത്രിത മേഖലയായിരുന്നു. 

Read Also: സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം...
 

Follow Us:
Download App:
  • android
  • ios