ഇന്ത്യാവിഷൻ നടത്തിപ്പിലേക്കാി വാങ്ങിയ പണം തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ എം കെ മുനീർ എംഎൽഎ രണ്ടു കോടി 60 ലക്ഷം രൂപ നൽകാൻ കോടതി  വിധി. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീറിന്‍റെ പരാതിയിലാണ് നിര്‍ണായക കോടതി വിധി.

കോഴിക്കോട്: ചെക്ക് കേസിൽ എം കെ മുനീർ എംഎൽഎ രണ്ടു കോടി 60 ലക്ഷം രൂപ നൽകാൻ കോടതി വിധി. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീറിന്റെ പരാതിയിലാണ് ഇന്ത്യാവിഷൻ ചാനൽ ഒരു ലക്ഷം രൂപയും എം കെ മുനീർ, ഭാര്യ നഫീസ സഹപ്രവർത്തകനായിരുന്ന ജമാലുദ്ദീൻ ഫാറൂഖി എന്നിവർ ചേർന്ന് രണ്ടുകോടി 60 ലക്ഷം രൂപ തിരികെ നൽകാനും വിധിയായത്.

കോഴിക്കോട് ജെ എഫ് സി എം ഏഴാം കോടതിയുടെതാണ് വിധി. 2012-13 ൽ ഇന്ത്യാവിഷന്‍റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 കാൽ ലക്ഷം രൂപ തിരിച്ചുനൽക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരൻ മുനീർ അഹമ്മദ് കോടതിയെ സമീപിച്ചത്. പണം അടച്ചില്ലെങ്കിൽ ആറുമാസം തടവു ശിക്ഷ അനുഭവിക്കണം. ഫെബ്രുവരി 25നകം തുക അടക്കാൻ ആണ് കോടതി നിർദ്ദേശം.

തര്‍ക്കം പറഞ്ഞു തീര്‍ക്കാൻ വീട്ടിലെത്തി; വിദ്യാര്‍ത്ഥിയെ മറ്റൊരു വിദ്യാര്‍ത്ഥി കുത്തി, പിതാവടക്കം കസ്റ്റഡിയിൽ

YouTube video player