തിരുവനന്തപുരം: പിഎസ്‍സി നിയമനങ്ങള്‍ നടക്കുന്നില്ലെന്നത് തെറ്റായ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെക്കോർഡ് നിയമനങ്ങള്‍ ഈ സർക്കാരിന്‍റെ കാലത്ത് നടന്നെന്നും ഒരു മാധ്യമം നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് തെറ്റായ പ്രചാരണം നടത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ വരെ 1,33, 132 പേർക്ക് സര്‍ക്കാര്‍ നിയമനം നല്‍കി. 3668 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കെഎഎസ് നടപ്പാക്കി. 2200 സ്റ്റാർട്ടപ്പുകൾ തുടങ്ങി. പരമാവധി തൊഴിൽ അവസരങ്ങൾ സർക്കാർ സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം സിപിഎം സംഘടിപ്പിച്ച വെബ്ബിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുടെ അധികാരം കൂടുതൽ കവർന്നെടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം വന്ന കോൺഗ്രസ്‌ സർക്കാർ പിൻതുടർന്ന കോർപ്പറേറ്റ് പ്രീണന നയമാണ് ബിജെപി സർക്കാരും പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.