Asianet News MalayalamAsianet News Malayalam

കയർ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

കയർഫെഡ് ഉൾപ്പെടെ കയർ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് വാ‍ർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ചെന്നിത്തല വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയത്.

Chenithala Demands vigilance probe into allegations about coirfed
Author
Alappuzha, First Published Oct 20, 2021, 5:10 PM IST

ആലപ്പുഴ: കയർ വകുപ്പിന് (coir ministry) കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനവും ഉൾപ്പെടെയുള്ള വിവാദങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല (Chenithala|) മുഖ്യമന്ത്രിക്ക് കത്തയച്ചു. 

കയർഫെഡ് ഉൾപ്പെടെ കയർ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് വാ‍ർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ചെന്നിത്തല വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയത്. കയ‍ർഫെഡിലേയും കയർവകുപ്പിന് കീഴിലെ മറ്റു പൊതുമേഖല സ്ഥാപനങ്ങളിലേയും ക്രമക്കേടുകൾ അക്കമിട്ടു നിരത്തുന്ന ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിയത് അടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്ന വാർത്തകൾ മുൻനിർത്തിയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്

Follow Us:
Download App:
  • android
  • ios