Asianet News MalayalamAsianet News Malayalam

അരിയും കുടിവെള്ളവും ഉറപ്പാക്കിയിട്ട് മതി മദ്യം കൊടുക്കാൻ: മദ്യവിൽപനയിൽ ചെന്നിത്തല

‌ജയിലുകളിലെ തടവുകാരുടെ കൂലി കുടിശ്ശിക അടിയന്തരമായി തീർക്കണം. പലയിടത്തും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായത്ര സുരക്ഷാ കിറ്റുകളും മാസ്കും ലഭിക്കാത്തതായി പരാതിയുണ്ട്. 

Chenithala welcomes salary challenge
Author
Trivandrum Central Railway Station Retiring Room, First Published Mar 30, 2020, 1:26 PM IST

തിരുവനന്തപുരം: ജീവനക്കാർ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേസമയം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന നിർദേശം പ്രയാസമേറിയതാണെന്നും ഇക്കാര്യത്തിൽ ഇളവ് വേണമെന്നും ചെന്നിത്തല പറഞ്ഞു. 

പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ

പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവം ദൗർഭാ​ഗ്യകരമാണ്. ​ഇതിലെ ​ഗൂഢാലോചന എന്തു കൊണ്ടാണ് ഇൻ്റിലജൻസിന് തിരിച്ചറിയാൻ സാധിക്കാതെ പോയത്. വലിയ ഇൻ്റലിജൻസ് വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്. അതിഥി തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യം സ‍‍‍‍ർക്കാർ ഒരുക്കിയില്ല. അവ‍‍ർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ സ‍ർക്കാർ ഇടപെടണം. 

കർണാടക- കാസ‍​ർ​കോട് അതിർത്തിയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. പ്രതിപക്ഷ നേതാവിൻ്റെ കൺട്രോൾ റൂമിൽ ലോക്ക് ഡൗണും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. നിരവധി പരാതികൾ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് ഇടപെട്ടു തീ‍ർത്തു. 

നടപ്പു സാമ്പത്തിക വ‍ർഷത്തിൽ 53.46 ശതമാനം ഫണ്ട് മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചിലവാക്കിയിട്ടുള്ളൂ. അവർക്കുള്ള കുടിശ്ശിക അടിയന്തരമായി തീർക്കാൻ സർക്കാർ സന്നദ്ധമാവണം. സാമ്പത്തിക വർഷത്തെ പദ്ധതികൾ തീർക്കാൻ മൂന്നു മാസത്തെ സാവകാശം കൂടി കൊടുക്കണം. ‌‌

‌ജയിലുകളിലെ തടവുകാരുടെ കൂലി കുടിശ്ശിക അടിയന്തരമായി തീർക്കണം. പലയിടത്തും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായത്ര സുരക്ഷാ കിറ്റുകളും മാസ്കും ലഭിക്കാത്തതായി പരാതിയുണ്ട്. അവശ്യമായ സുരക്ഷാ കിറ്റുകളും മറ്റും നൽകാൻ സർക്കാർ ഇടപെടണം. കാരുണ്യ പദ്ധതിയുടെ ആനുകൂല്യവും കാലാവധിയും നീട്ടി ഉത്തരവിറക്കണം.

കടുത്ത വേനലിൽ പലയിടത്തും കുടിവെള്ളം വിതരണത്തിൽ ദൗർലഭ്യം നേരിടുന്നുണ്ട്. കുടിവെള്ള വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ ഇടപെടണം. മാനസിക രോഗികൾക്കുള്ള മരുന്നുകൾക്ക് ദൗർലഭ്യമുണ്ട്. അവ അടിയന്തരമായി ആരോഗ്യ വകുപ്പ് എത്തിക്കണം. 

സംസ്ഥാനത്ത് ഈ ദിവസങ്ങളിലുണ്ടായ പല ആത്മഹത്യകൾക്കും കാരണം മദ്യക്ഷാമമാണെന്ന സർക്കാർ വാദത്തോട് യോജിപ്പില്ല. സർക്കാർ ആദ്യം ജനങ്ങൾക്ക് അരിയും വെള്ളവും കൊടുക്കണം എന്നിട്ടാണ് മദ്യം കൊടുക്കാൻ നോക്കേണ്ടത്
 

Follow Us:
Download App:
  • android
  • ios