Asianet News MalayalamAsianet News Malayalam

അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്ന് രമേശ് ചെന്നിത്തല

കാട്ടാന ആക്രമണം തടയുന്നതില്‍ സർക്കാരിന്‍റെ   ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമെന്ന് രമേശ് ചെന്നിത്തല

chennithala demand 50 lakh compensation for elephant attack death family
Author
First Published Feb 10, 2024, 1:31 PM IST

തിരുവനന്തപുരം:മാനന്തവാടിയിൽ കാട്ടാന ഒരാളെ  ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിന്‍റേയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്ന്   കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.ഇത് മൂന്നാം തവണയാണ്  വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്.     സംഭവം നടക്കുമ്പോള്‍ മാത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്.പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ  ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു.അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്.

സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നത്.   വനം വകുപ്പിന്‍റെ  ഭാഗത്ത് നിന്ന് ഉണ്ടായ  ഗുരുതര വീഴ്ചയാണ്  വിലപ്പെട്ട ഒരുജീവൻ  കൂടി നഷടപ്പെടാൻ കാരണം.
ആന ജീവനെടുത്ത അജീഷിന്‍റെ  കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.  അതോടൊപ്പം കൂടുംബത്തിൽ  ഒരംഗത്തിന് സർക്കാർ ജോലി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios