രാഹുല്‍ഗാന്ധിക്കെതിരായ മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനംകുത്തൽ ആരോചകമായിപ്പോയി,പിണറായിക്ക് ഇതെന്ത് സംഭവിച്ചു?
മോദിയെ സുഖിപ്പിക്കാൻ പിണറായി തരം താഴുന്നു,രാഹുൽഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം:രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു. മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്ത് സംഭവിച്ചു ?രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റമാണ് ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു. വളരെ ആരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു