അഴിമതി ആരോപണം അടിയന്തരപ്രമേയമായി കൊണ്ടുവരാൻ കഴിയില്ല, മന്ത്രി എംബിരാജേഷിന് ചെന്നിത്തലയുടെ മറുപടി

പാർലമെൻററി കാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ രാജേഷിന് അറിയില്ലേയെന്നും ചോദ്യം

chennithala on broovery issue

എറണാകുളം: ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന മന്ത്രി എംബി രാജേഷിന്‍റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്.പാർലമെന്‍ററികാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ  മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടം.അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.

എലപ്പുള്ളിയിലെ ബ്രൂവറി അനുമതിയിൽ പ്രതിഷേധിച്ച്പ്രദേശവാസികൾ ഇന്ന് മുഖ്യമന്ത്രിക്ക് കത്തയക്കും. പ്രദേശത്തെകുടിവെള്ള പ്രശ്നം ഉൾപ്പെടെ ആശങ്കകൾ പരിഹരക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകുക. രാവിലെപഞ്ചായത്ത് ഓഫിസിലെത്തുന്ന സംഘം പഞ്ചായത്ത്പ്രസിഡൻ്റിനും സെക്രട്ടറിക്കും കത്ത് നൽകും. പ്രതിഷേധംകടുക്കുന്നതിനിടെ നിർഭിഷ്ട പദ്ധതി പ്രദേശത്ത് രമേശ് ചെന്നിത്തല എത്തും .പദ്ധതിക്കെതിരെ ആരോപണമുന്നയിച്ച ശേഷംഇതാദ്യമായാണ് ചെന്നിത്തലയെത്തുന്നത്. വൈകീട്ട് എലപ്പുള്ളിപാറയിൽ ഡിസിസി നടത്തുന്ന പ്രതിഷേധ യോഗവും രമേശ്ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 

അതേസമയം വിഷയം ചർച്ചചെയ്യാൻ സി പി ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം ചേരും. പദ്ധതിക്കെതിരെ പ്രാദേശിക സി പി ഐ നേതൃത്വം എതിർപ്പറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ല എക്സിക്യുട്ടീവ്ചേരുന്നത്.  

പദ്ധതിയുമായി ബന്ധപ്പെട്ട് എക്സൈസ്  മന്ത്രി എംബി രാജേഷിനും സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി കൂടിയായ നിതിൻകണിച്ചേരിക്കുമെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മന്ത്രിസഭയ്ക്ക് അനുമതി അപേക്ഷ നൽകിയ ശേഷംഇരുവരും വഴിവിട്ട രീതിയിൽ കമ്പനിയുമായി ചർച്ചനടത്തിയെന്നാണ് വി.കെ ശ്രീകണ്ഠൻ എംപിയുടെ ആരോപണം.

 

Latest Videos
Follow Us:
Download App:
  • android
  • ios