ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് മുന്നേറുന്നതെന്നും ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ‌യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ മുൻപ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി, കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി, ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായിക എന്നിവരോടുപമിച്ച് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് ഉമാ തോമസിനെ പ്രകീർത്തിച്ചത്. 

ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് മുന്നേറുന്നതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. 


ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ് പൂർണരൂപത്തിൽ

ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് മുന്നേറുന്നത്. 

ഉമ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; ഒരാൾക്കെതിരെ കേസ്, നടപടി ജെബി മേത്തറുടെ പരാതിയിൽ

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനാണ് നടപടി. വക്കം സെൻ എന്ന എഫ്ബി അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

ജെബി മേത്തർ എം പി ആണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. അക്കൗണ്ട് ഉടമ സർക്കാർ ജീവനക്കാരൻ ആണെന്ന് പരാതിയിൽ ജെബി മേത്തർ പറയുന്നു.