''സോളാര്‍ സമരം വിഎസിന്‍റെ വാശിയായിരുന്നു, ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു, ഒത്തുതീര്‍പ്പിന് ഇടതുമുന്നണിക്കും താല്‍പര്യമുണ്ടെന്ന് തിരുവഞ്ചൂരിനെ അറിയിച്ചു''

തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് വിളിച്ചെന്നും ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് വിളിച്ചതെന്നുമെല്ലാം ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു.

ഇതെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്. താൻ അങ്ങനൊരു കോള്‍ ചെയ്തിട്ടില്ലെന്ന് വിവാദം വന്ന ശേഷം ബ്രിട്ടാസും പ്രതികരിച്ചിരുന്നു. 

സോളാര്‍ സമരം വിഎസിന്‍റെ വാശിയായിരുന്നു, ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു, ഒത്തുതീര്‍പ്പിന് ഇടതുമുന്നണിക്കും താല്‍പര്യമുണ്ടെന്ന് തിരുവഞ്ചൂരിനെ അറിയിച്ചു, താൻ പറഞ്ഞിട്ടാണ് ബ്രിട്ടാസ്, ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കാളിയായത്, ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തി, സമരം ഒത്തുതീര്‍പ്പാക്കാൻ ആര് മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ല, ഇരുമുന്നണികള്‍ക്കും അതിന് താല്‍പര്യമുണ്ടായിരുന്നു, സമരം അവസാനിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് സിപിഎം അണികളെന്നും ചെറിയാൻ ഫിലിപ്പ്. 

Also Read:- 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo