കണ്ണൂര്‍: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്‌ഐയുടെ തെറിവിളി. ചെറുപുഴ എസ് ഐ ബിനീഷ് കുമാറാണ് കച്ചവടക്കാരെ തെറിവിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അനധികൃതമായി നടത്തിയ കച്ചവടം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വിശദീകരിച്ച് എസ്‌ഐ രംഗത്തെത്തി. അതേസമയം, എസ്‌ഐക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.

വഴിയോരത്ത് പഴക്കച്ചവടം നടത്തിയവര്‍ക്കെതിരെയാണ് എസ്‌ഐ രംഗത്തെത്തിയത്. കേട്ടാലാറയ്ക്കുന്ന തെറിയാണ് എസ്‌ഐ കച്ചവടക്കാരെ വിളിക്കുന്നത്. കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളടക്കമാണ് വഴിയോര കച്ചവടത്തിനിറങ്ങിയിരിക്കുന്നത്. 

"