Asianet News MalayalamAsianet News Malayalam

'ആ സമയത്ത് പണം വരും, അതാണ് മറുപടി'; വാക്സിന്‍ വാങ്ങുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി

ഒരു കോടി വാക്‌സിന്‍ വാങ്ങുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍  പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിയോളം രൂപ അതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. 

chief minister pinarayi vijayan about free covid 19 vaccine distribution
Author
Thiruvananthapuram, First Published Apr 28, 2021, 7:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി.  'സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് സര്‍ക്കാര്‍ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടി'- വാര്‍ത്താസമ്മേളനത്തിനിടെ പിണറായി വിജയന്‍ വ്യക്തമാക്കി.  

ഒരു കോടി വാക്‌സിന്‍ വാങ്ങുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍  പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിയോളം രൂപ അതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. അതിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുകയെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ  ചോദ്യം. ഒരു കോടി വാക്‌സിന്‍ വിലകൊടുത്ത് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും.  70 ലക്ഷം ഡോസ്  കോവിഷീല്ൽഡ് വാക്‌സിന്‍ 294 കോടി രൂപയ്ക്കും ഭാരത് ബയോടെകില്‍ നിന്ന് 30 ലക്ഷം  ഡോസ് കോവാക്‌സിന്‍ 189 കോടി രൂപയ്ക്കും വാങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡര്‍ കൊടുക്കുക.  വാക്സീൻ ആഗ്രഹിക്കുന്നതു  പോലെ കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ വാക്സീൻ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്സീൻ നൽകാനാവൂ. നേരത്തെ വാക്സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്സീൻ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios