Asianet News MalayalamAsianet News Malayalam

ഇടത് മുന്നണിയും ചെറിയാൻ ഫിലിപ്പും തമ്മിലെ ഭിന്നത രൂക്ഷം; താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് വിട്ടു വന്നപ്പോള്‍ സിപിഎമ്മുമായി നന്നായി സഹകരിച്ചു. ചെറിയാന്‍ ഫിലിപ്പിന് ഇപ്പോള്‍ മറ്റെന്തെങ്കിലും നിലയുണ്ടോ എന്നറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

chief minister Pinarayi vijayan cherian philip on cherian philips response
Author
Thiruvananthapuram, First Published Oct 20, 2021, 7:40 PM IST

തിരുവനന്തപുരം: ഇടത് മുന്നണിയും ചെറിയാൻ ഫിലിപ്പും (cherian philip) തമ്മിലെ ഭിന്നത രൂക്ഷമായി. എൽഡിഎഫ് നന്നായി സഹകരിപ്പിച്ച ചെറിയാന്‍റെ ഇപ്പോഴത്തെ നിലപാടിന്‍റെ കാരണമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (chief minister pinarayi vijayan) പ്രതികരിച്ചു. താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നെതർലാണ്ട്സ് സന്ദർശനത്തെ അടക്കം കുറ്റപ്പെടുത്തി ദുരന്തനിവാരണത്തെ വിമർശിച്ച ചെറിയാന് മറുപടി നൽകുകയായിരുന്നു പിണറായി. അതിനിടെ, ഖാദി ബോർഡ് വൈസ് ചെയർമാനായുള്ള ചെറിയാന്‍റെ നിയമനം സർക്കാർ റദ്ദാക്കി.

ഇടത് ബന്ധം ചെറിയാനും ചെറിയാനുമായുള്ള സഹകരണം എൽഡിഎഫും അവസാനിപ്പിക്കുന്നു എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. നെതർലാണ്ട്സ് മാതൃകയെ കുറിച്ച് അവിടെപ്പോയി പഠിച്ച ശേഷമുള്ള തുടർനടപടി ആർക്കുമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചെറിയാൻ്റെ വിമർശനം. റൂം ഫോർ റിവർ ഡച്ച് മാതൃകയിൽ നടപടി തുടരുന്നുവെന്ന് വിശദീകരിച്ച മുഖ്യമന്ത്രി വിശ്വസ്തനായിരുന്ന ചെറിയാൻ്റെ മനംമാറ്റങ്ങളെകുറിച്ച് പ്രതികരിച്ചത് താന്‍ ആരുടെയും  രക്ഷകര്‍ത്താവല്ലെന്നായിരുന്നു. കോണ്‍ഗ്രസ് വിട്ടു വന്നപ്പോള്‍ സിപിഎമ്മുമായി നന്നായി സഹകരിച്ചു. ചെറിയാന്‍ ഫിലിപ്പിന് ഇപ്പോള്‍ മറ്റെന്തെങ്കിലും നിലയുണ്ടോ എന്നറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്‍റെ വിമര്‍ശനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ചെറിയാൻ ഫിലിപ്പിന്‍റെ വിമര്‍ശനവും അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കിയതുമായി മായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഒറ്റ ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒന്നല്ല. മഴ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സംസ്ഥാനത്ത് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നല്ല രീതിയില്‍ തുടര്‍ നടപടി ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചെറിയാൻ ഫിലിപ്പിന്‍റെ പ്രസ്താവന എന്തിന്‍റെ ഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എങ്കിലും അത്തരം ഉല്‍ഖണ്ഡ ഉള്ളവരോട് ഫല പ്രഥമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും എന്നാണ് പറയാനുള്ളത്. എല്ലാവരുടെയും സഹായവും സഹകരണവും വേണമെന്നും പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

Also Read: മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമോ? ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്

Follow Us:
Download App:
  • android
  • ios