Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫ്രണ്ട് നിരോധനം, മയക്കുമരുന്നുകേസുകള്‍; പൊലീസ് ആസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം

പോപ്പുലര്‍ഫ്രണ്ട് നിരോധനം കൂടാതെ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ചും ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്യും.

chief minister pinarayi vijayan holds high level meeting with police officials today
Author
First Published Oct 1, 2022, 7:50 AM IST

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ചേരും. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള കാര്യങ്ങൾ പ്രധാന ചർച്ചയാകും. ക്രമസമാധാന ചുമതലയുള്ള എസ്പിമാർ മുതലുള്ളവരുട യോഗമാണ് വിളിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിയുമായുളള യോഗത്തിന് മുമ്പ് ഡിജിപി ഉദ്യോഗസ്ഥ യോഗം ചേർന്ന് കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു. അതേസമയം  സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുകയാണ്. പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ കഴിഞ്ഞ ദിവസം വിവിധ ഓഫീസുകള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ അടക്കമുള്ളവ പൊലീസ് സീൽ ചെയ്തത്.  

പോപ്പുലര്‍ഫ്രണ്ട് നിരോധനം കൂടാതെ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ചും ഉന്നതതലയോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചരണ പരിപാടികള്‍ക്ക് നാളെ തുടക്കമാവുകയാണ്. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി ഒരു ലക്ഷത്തി എണ്‍പതിനായിരം അധ്യാപകർക്കാണ് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെരിരെ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന്ന ബൃഹത് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ലഹരിഉപയോഗം നാള്‍ക്കു നാള്‍ വർദ്ധിക്കുന്നു. ലഹരി കടത്തിലും ലഹരി ഉപയോഗത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്നതിൽ 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണവും വർ‍ദ്ധിക്കുന്നു. പൊലീസും- എക്സൈസും മാത്രം വിചാരിച്ചാൽ പ്രതിരോധം സാധ്യമാകില്ലെന്ന തിരിച്ചവിറിലാണ് ജനകീയ ക്യാമ്പയിനിലേക്ക് സർക്കാർ കടന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമതി മുതൽ വാർഡ് തല സമിതിവരെ രൂപീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന ബോധവത്കരണം. 

എക്സൈസ് വകുപ്പിന്‍റെ ഉണര്‍വും- പൊലീസിന്‍റെ യോദ്ധാവ് പദ്ധതിയും സ്കൂള്‍ കോളജ് തലങ്ങളിലും പ്രവർത്തിക്കും. വിദ്യാഭ്യാസ വകുപ്പുമായി പരിശീലത്തിനായി പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നു. 230 അധ്യാപകർക്ക് ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. ലഹരി ഉപയോഗിക്കുന്ന കുട്ടികളുലുണ്ടാകുന്ന സ്വഭാവ വ്യത്യാസം, ലഹരിമരുന്നുകളെ കുറിച്ചുള്ള അറിവുമെല്ലാം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയിരുന്നു.  

Read More : യൂറോപ്യൻ സന്ദർശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം; ഇന്ന് പുറപ്പെടും

Follow Us:
Download App:
  • android
  • ios