തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ തലസ്ഥാനത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മന്ത്രി കെടി ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

തിരുവനന്തപുരം കനക്കക്കുന്നിന് സമീപത്തു വെച്ചാണ് കരിങ്കൊടി വീശിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.