Asianet News MalayalamAsianet News Malayalam

'​ഗവർണർക്ക് എന്തെങ്കിലും ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകും, എന്തെന്ന് നമുക്കറിയില്ലല്ലോ; അനുകൂലമായി കണ്ടാൽ മതി'

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസം​ഗം ഒരു മിനിറ്റ് കൊണ്ടാണ് ​ഗവർണർ അവസാനിപ്പിച്ചത്.

chief minister response on asselbly speech governor sts
Author
First Published Jan 25, 2024, 2:18 PM IST

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസം​ഗത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമുട്ടൽ വേണ്ടെന്നും ​ഗവർണർ പ്രസം​ഗിച്ചതിനെ അനുകൂലമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ​ഗവർണർക്ക് എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗത്തിലായിരുന്നു മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. 

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസം​ഗം ഒരു മിനിറ്റ് കൊണ്ടാണ് ​ഗവർണർ അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിലെ അവസാന പാര​ഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.


 

Latest Videos
Follow Us:
Download App:
  • android
  • ios