കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടമാണ്. ആർക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു.
കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുകളിലെ നിലയിൽ ഒരാൾ ടോയ്ലെറ്റിൽ പോയാൽ താഴെ വരെ അറിയുമെന്നും എല്ലാ ടോയ്ലറ്റുകളും ചോർന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടമാകെ തകരാറിലാണ്. തകരാർ പരിഹരിക്കാൻ എസ്റ്റിമേറ്റ് എടുത്തപ്പോൾ പുതിയത് നിർമ്മിക്കുന്നതിനെക്കാൾ ചെലവാണെന്നാണ് പറയുന്നത്. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടമാണ്. ആർക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു. ലൈസൻസഡ് ഏഷ്യാനെറ്റ് ന്യൂസ് എഞ്ചിനീയേഴ്സ് അവാർഡ്സ് ആൻഡ് കോൺക്ലേവ് വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
