മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വിവാദത്തിലായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്.
ഇടുക്കി: മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഞാൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വിവാദത്തിലായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് വിമാനം ചാർട്ട് ചെയ്ത് തന്നത് മലയാളിയായ ഒരാളാണെന്നും പേര് പറയില്ലെന്നും സതീശൻ നേരത്തെ പറഞ്ഞിരുന്നു. തന്റെ യാത്ര സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും ആവശ്യമെങ്കിൽ ഇത്തരം സ്പോൺസർഷിപ്പ് ഇനിയും സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. മന്ത്രിമാരുടെ വിദേശയാത്രയെയും കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിച്ചതും മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
