തൃശ്ശൂരിലെ പിള്ളേര് മനോഹരമായ ഒരു എഐ ഡാൻസ് വീഡിയോ നിർമിച്ചു. താൻ വിജയ്നെ പോലെ ഡാൻസ് ചെയ്യുന്നതായിരുന്നു വീഡിയോ. അത് അതിമനോഹരമായിരുന്നു. പക്ഷേ, പൊലീസ് അത് നീക്കംചെയ്തു. അവർ മെറ്റയോട് പറഞ്ഞ് വീഡിയോ ഒഴിവാക്കി. അത് ശരിയായില്ലെന്ന് താൻ പൊലീസിനോട് പറഞ്ഞിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: തന്റെ എഐ ഡാൻസ് വീഡിയോ മെറ്റ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കംചെയ്യാൻ നിർദേശിച്ചത് ശരിയായില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ. വെള്ളിയാഴ്ച ഒരു പ്രസം​ഗത്തിനിടെയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

തൃശ്ശൂരിലെ പിള്ളേര് മനോഹരമായ ഒരു എഐ ഡാൻസ് വീഡിയോ നിർമിച്ചു. താൻ വിജയ്നെ പോലെ ഡാൻസ് ചെയ്യുന്നതായിരുന്നു വീഡിയോ. അത് അതിമനോഹരമായിരുന്നു. പക്ഷേ, പൊലീസ് അത് നീക്കംചെയ്തു. അവർ മെറ്റയോട് പറഞ്ഞ് വീഡിയോ ഒഴിവാക്കി. അത് ശരിയായില്ലെന്ന് താൻ പൊലീസിനോട് പറഞ്ഞിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് വൈദ്യുതമുടക്കം പതിവായ സാഹചര്യത്തിലാണ് കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി ഡാൻസ് ചെയ്യുന്ന എഐ വീഡിയോ വൈറലായത്. തൃശ്ശൂർ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു എഐ വീഡിയോ നിർമിച്ചത്. വൈറലായ വീഡിയോ തനിക്ക് വ്യക്തിപരമായ സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞിരുന്നു. മോഹൻലാലിനെക്കാളും വിജയ്നെക്കാളും നന്നായി താൻ വീഡിയോയിൽ ഡാൻസ് കളിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, അഞ്ചുവയസ്സുള്ള ഒരു കുട്ടി തന്നെ കണ്ടപ്പോൾ ഡാൻസ് ​ഗംഭീരമായെന്ന് പറഞ്ഞു. താൻ ശരിക്കും ഡാൻസ് ചെയ്തതാണെന്നാണ് കുട്ടി വിചാരിച്ചിരിക്കുന്നത്. എഐ ഉപയോ​ഗിച്ച് ഇങ്ങനെ കാര്യങ്ങൾ ക്രിയേറ്റ് ചെയ്യുകയാണ്. അവിടെ നിയമപ്രശ്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി വീഡിയോയെ പ്രശംസിച്ചെങ്കിലും ഇതിനുപിന്നാലെ വീഡിയോ ഫെയ്സ്ബുക്ക്,ഇൻസ്റ്റ​ഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കംചെയ്തു. പൊലീസ് നിർദേശത്തെത്തുടർന്നായിരുന്നു മെറ്റ ഇന്ത്യയിൽ വീഡിയോയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എഐ വീഡിയോക്കെതിരേ ഒൻപത് പരാതികൾ വന്നതായും ഇതേത്തുടർന്നാണ് മെറ്റയ്ക്ക് നിർദേശം നൽകിയതെന്നുമായിരുന്നു ഇതേക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.