കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‌ചയാണ് കുഞ്ഞിനെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്

പാലക്കാട്: നാലര മാസം പ്രായമായ ശിശു മരണപ്പെട്ടു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ഷോളയൂരിലാണ് സംഭവം. ഷോളയൂർ സ്വദേശി മുരുകേശ് - പാപ്പ ദമ്പതികളുടെ നാലര മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ തന്നെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‌ചയാണ് കുഞ്ഞിനെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ കിടത്തി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം. ഹൃദയത്തിൽ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത വിധമായിരുന്നു കുഞ്ഞിന്റെ ആരോഗ്യസ്ഥിതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്