മൈസൂരില്‍ നിന്നും എത്തിയ നടോടി സംഘത്തില്‍പ്പെട്ട മൂന്ന് വയസ്സുകാരനെ വെള്ളിയാഴ്ച രാത്രിയിലാണ് കാണാതായത്. മൂന്ന് കടതിണ്ണകളിലായാണ് സംഘം തമ്പടിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിന് ശേഷമാണ് രാഹുലിനെ കാണാതായത്.  

കൊല്ലം: കൊട്ടാരക്കര നെല്ലികുന്നത്തെ (Nellikunnath) വെള്ളക്കെട്ടില്‍ വീണ് കാണാതായ ആൺകുട്ടിയുടെ മൃതദേഹം (dead body) കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍ ചിങ്കു ദമ്പതികളുടെ മകന്‍ മുന്ന് വയസ്സുകാരന്‍ രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മൈസൂരില്‍ നിന്നും എത്തിയ നടോടി സംഘത്തില്‍പ്പെട്ട മൂന്ന് വയസ്സുകാരനെ വെള്ളിയാഴ്ച രാത്രിയിലാണ് കാണാതായത്. മൂന്ന് കടതിണ്ണകളിലായാണ് സംഘം തമ്പടിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിന് ശേഷമാണ് രാഹുലിനെ കാണാതായത്. 

രാഹുല്‍ തോടിന് തീരത്തേക്ക് നടന്ന് പോകുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം ഓടനാവട്ടം കട്ടിയില്‍ ഭാഗത്തെ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തോട്ടില്‍ ജലനിരപ്പ് കൂടുതലായിരുന്നു. കുട്ടി കാല്‍ വഴുതി തോട്ടില്‍ വീണ് അപകടം സംഭവിച്ചുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.

മുഹൂർത്തം 10 ന്, ദുരിതപ്പെയ്ത്തില്‍ റോഡെല്ലാം തോടായി, ചെമ്പുരുളിയിലിരുന്ന് തുഴഞ്ഞ് കയറി ഒരു കല്യാണം