Asianet News MalayalamAsianet News Malayalam

ബിനോയ് കോടിയേരിയുടെ മകന്‍റെ ഫോട്ടോ പ്രചരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

മകന്‍റെ ചിത്രം അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചതിനെതിരെ ബിനോയിയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

child rights commission take case against dissemination of binoy kodiyeri's sons photo
Author
Thiruvananthapuram, First Published Jun 26, 2019, 7:34 PM IST

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ മകന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബിനോയിയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി.

തന്‍റെ ഭർത്താവും കുടുംബവും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായും ബിനോയിയുടെ ഭാര്യ നൽകിയ പരാതിയില്‍ പറയുന്നു. രാതിയിൽ തുടർനടപടികളെടുത്ത് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചെയർമാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ഫോട്ടോയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

അതേസമയം, ബിനോയ് കോടിയേരിക്ക് നാളെത്തെ കോടതി ഉത്തരവ് ഏറെ നിര്‍ണായകമാകും. യുവതി പീഡന പരാതി നൽകിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബിനോയ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയുടെ ഉത്തരവ് നാളെ വരാനിരിക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നാളെ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് മുംബൈ പൊലീസിന്‍റെ ഈ നീക്കം. ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് മുംബൈ ഡിസിപിയുടെ വിലയിരുത്തൽ. 

Also Read: ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് മുംബൈ പൊലീസ്

Follow Us:
Download App:
  • android
  • ios