Asianet News MalayalamAsianet News Malayalam

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും, ബാലക്ഷേമ സമിതി ഉത്തരവിട്ടു

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാൻ ഉത്തരവ്. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേതാണ് തീരുമാനം

child welfare committee decided to give uthras babys custody to her parents
Author
Kollam, First Published May 25, 2020, 2:59 PM IST

കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാൻ ഉത്തരവ്. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേതാണ് തീരുമാനം. വനിതാകമ്മീഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ഉത്രയുടെ വീട്ടിലായിരുന്നു നേരത്തെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. മരണശേഷം കോടതിയുടെ അനുമതിയോടെ കുഞ്ഞിനെ സൂരജ് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 

'ഇനിയെങ്കിലും ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?'; നടന്‍ ആര്യന്‍ മേനോന്‍

കൊല്ലപ്പെട്ട ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്നും സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ഉത്രയുടെ അച്ഛൻ വിജയസേനന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഉത്രയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാൻ ഉത്തരവിട്ടത്. 

ഉത്ര കൊലപാതകം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സൂരജിൻ്റെ വീട്ടുകാരും പ്രതിപട്ടികയില്‍

 


 

Follow Us:
Download App:
  • android
  • ios