കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച വാർത്തകൾ കൂടി കണക്കിലെടുത്താണ് നടപടി. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻ​ഗോ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച വാർത്തകൾ കൂടി കണക്കിലെടുത്താണ് നടപടി. ഇത്തരം ചെയ്തികൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്