Asianet News MalayalamAsianet News Malayalam

വൈദ്യുതിയും ഇന്റർനെറ്റും ഇല്ല, ചെങ്ങറ സമര ഭൂമിയിലെ കുട്ടികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്ത്

പഠിക്കാൻ വേണ്ടിയാണ് കാടും അരുവിയും കടന്നുള്ള ഈ കുട്ടികൾ യാത്ര ചെയ്യുന്നത്. എന്നാൽ നല്ല വഴി പോലും ഇല്ല ചങ്ങറ സമര ഭൂമിയിൽ...

children of Chengara  are out of online classes
Author
Pathanamthitta, First Published Jun 8, 2021, 3:39 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ അധ്യായന വർഷം തുടങ്ങിയിട്ടും ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണ് ചെങ്ങറ സമര ഭൂമിയിലെ കുട്ടികൾ. 185 കുട്ടികളുള്ള ചെങ്ങറയിൽ വൈദ്യുതിയും മൊബൈൽ നെറ്റ്‍വർക്കുമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സോളാർ ഉപയോഗിച്ചുള്ള താത്കാലിക സംവിധാനങ്ങളും പ്രയോജനപ്പെടുന്നില്ല.

പഠിക്കാൻ വേണ്ടിയാണ് കാടും അരുവിയും കടന്നുള്ള ഈ കുട്ടികൾ യാത്ര ചെയ്യുന്നത്. എന്നാൽ നല്ല വഴി പോലും ഇല്ല ചങ്ങറ സമര ഭൂമിയിൽ. ഏഴര കിലോ മീറ്റർ ചുറ്റളവിലുള്ള കുട്ടികൾക്കായി ഒരു പഠന കേന്ദ്രം ഒരുക്കിയിട്ടുണ്ട്. പക്ഷെ പ്രതിസന്ധികൾ ഏറെയാണ്. 

വർഷങ്ങളായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വൈദ്യുതി ഒരു പ്രശ്നമായിരുന്നില്ല. പക്ഷെ കഴിഞ്ഞ കൊല്ലം മുതൽ ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങി. അന്ന്  മുതൽ ഉയരുന്ന പരാതികൾക്ക് ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios