Asianet News MalayalamAsianet News Malayalam

കലാലയ സമരങ്ങൾക്കുള്ള വിലക്ക് : വിദ്യാർത്ഥികൾക്ക് ജനാധിപത്യ വേദികൾ ആവശ്യമെന്ന് ചിന്ത, കോടതിയെ സമീപിച്ചേക്കും

രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ ക്യാമ്പസിനുള്ളില്‍ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Chintha Jerome against court orderof banning college politics
Author
Trivandrum, First Published Feb 27, 2020, 3:17 PM IST

തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. വിദ്യാർത്ഥികൾക്ക് ജനാധിപത്യ വേദികൾ ആവശ്യമാണെന്ന് ചിന്ത ജെറോം പറഞ്ഞു. വ്യക്തിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന് ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. വിധി കൂടുതൽ പഠിച്ച് ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. 

രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ ക്യാമ്പസിനുള്ളില്‍ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്. സമാധാനപരപമായ ചർച്ചകൾക്കോ സംവാദങ്ങൾക്കോ കോളജുകളിൽ ഇടമുണ്ടാകണം. എന്നാൽ പഠിപ്പു മുടക്കാൻ പ്രേരിപ്പിക്കുന്നതും വിദ്യാർഥികളെ  സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിലുണ്ട്.  

കലാലയപ്രവർത്തനം തടസപ്പെടുത്തും വിധം പഠിപ്പുമുടക്കലോ സമരമോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവർ പൊലീസിനെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പഠിപ്പ് തടസപ്പെടുത്തിയുളള കലാലായ രാഷ്ട്രീയങ്ങളും സമരങ്ങളും തടയണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളും സ്കൂളുകളും നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.

Follow Us:
Download App:
  • android
  • ios