ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കൊച്ചി: എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 3 ഡ്രൈവർമാരുടെ ലൈസൻസ് 1 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകും.
ആഢംബര കാറുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു അഭ്യാസ പ്രകടനങ്ങൾ. വാഹനങ്ങൾക്ക് മുകളിൽ സാഹസിക പ്രകടനവും വിദ്യാർത്ഥികൾ നടത്തി. ഇന്ന് പുതുവർഷാഘോഷത്തിനിടെ ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. പുലച്ചെ 6 വരെ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് നഗരത്തിന് അകത്തും പുറത്തും പരിശോധന നടത്തും.
