തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പൊലീസിനെ കുഴയ്ക്കുന്നത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി.

കോഴിക്കോട്: പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. ആശുപത്രിയിൽ ചികിത്സയിലുള്ള കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയുടേതാണ് ഭ്രൂണം. തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പൊലീസിനെ കുഴയ്ക്കുന്നത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസിൻ്റെ നീക്കം.

Add Asianetnews as a Preferred SourcegooglePreferred

തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തിയത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. എന്നാൽ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യുവതി ചികിത്സയിലാണുള്ളത്.