തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളും, മാളുകളും ഹോട്ടലുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ പല ആരാധനാലയങ്ങളും ആളുകളെ കയറ്റേണ്ടെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ബാക്കിയുളള ഇടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ദർശനം. 65 വയസിന് മുകളിലുളളവർക്കും , 10 വയസിന് താഴെയുളളവർക്കും പ്രവേശനമുണ്ടാകില്ല.  പ്രസാദവും നിവേദ്യവും വിതരണം ചെയ്യില്ല. 

ഹോട്ടലുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇന്ന് തുറന്ന് പ്രവർത്തിക്കുന്നതിന്  മുന്നോടിയായി ഹോട്ടലുകളിലും ആരാധനാലയങ്ങളിലും ഇന്നലെ അണുനശീകരണം നടത്തിയിരുന്നു.