കൊച്ചി: തിരോധാനത്തെ കുറിച്ച് മാധ്യമങ്ങളോട് മനസ് തുറന്ന് സിഐ നവാസ്. മനസിന്‍റെ പിടി വിട്ടു പോകുമെന്ന ഘട്ടത്തിലാണ് ആരോടും പറയാതെ യാത്ര പോയതെന്നും തന്നെ കാത്തിരുന്ന് വിഷമിച്ചവരോട് എന്നും തീര്‍ത്താൽ തീരാത്ത കടപ്പാടുണ്ടാകുമെന്നും സിഐ നവാസ് കൊച്ചിയിൽ പറഞ്ഞു. മാനസിക പ്രയാസമുണ്ടാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം മേലുദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യം ഡിപ്പാര്‍ട്ട്മെന്‍റ് തീരുമാനിക്കട്ടെ എന്നും സിഐ നവാസ് പറഞ്ഞു. 

വിഷമുണ്ടായാൽ നമ്മളെങ്ങനെയാണ്? ചിലപ്പോൾ നമ്മൾ സ്വയം കലഹിക്കും അല്ലെങ്കിൽ മറ്റുള്ളവരോട് കഹിക്കും. അല്ലെങ്കിൽ എവിടെ എങ്കിലും ഏകാന്തമായി അടച്ചിരിക്കും. മനസിന് ഏകാന്തത ആവശ്യമാണെന്ന് തോന്നി. ജീവിതം യാന്ത്രികമായി മുന്നോട്ട് പോകുമ്പോൾ ചിലപ്പോൾ ഇങ്ങനെ ഒക്കെയാണ് നല്ല പുസ്തകം വായിക്കും, ഗുരുവിനെ കാണും, മ്യൂസിക് കേൾക്കും. യാത്ര പോകും, ആത്മാവിന് ഭക്ഷണം വേണെമെന്ന് തോന്നി. അസംതൃപ്തിയിൽ നിന്ന് ചിലര്‍ ഒളിച്ചോടുന്നത് മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടും. അത് പറ്റാത്തത് കൊണ്ടാണ് യാത്രപോയത്. 

സിഐ നവാസ് മാധ്യമങ്ങളോട് :

"

രാമനാഥപുരത്ത് ഒരു ഗുരു ഉണ്ട്. അദ്ദേഹത്തെ കണ്ടു. രാമേശ്വരത്ത് പോയി. സ്വയം കലഹിക്കാതിരിക്കാനും മനസ് പിടിച്ച് നിര്‍ത്താനും കഴിയണം. അതിന് കഴിയുമെന്നായപ്പോൾ തിരിച്ച് പോന്നു. കാണാതായ നാൽപ്പത്തെട്ട് മണിക്കൂര്‍ അടുപ്പമുണ്ടായിയുന്നവര്‍ക്ക് ഏറെ വിഷമുണ്ടാക്കി എന്ന് അറിഞ്ഞപ്പോൾ തിരിച്ച് വരാൻ തിടുക്കമായെന്നും തിരിച്ച് വരും വഴിയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതെന്നും സിഐ നവാസ് പറഞ്ഞു. 

കുടുംബത്തെ പിന്തുണച്ചതിന് നന്ദിയുണ്ടെന്നും നവാസ് പറഞ്ഞു. ബാക്കി കാര്യങ്ങളെല്ലാം ഡിപ്പാര്‍ട്ട്മെൻ്റ് തീരുമാനിക്കട്ടെ എന്നും നവാസ് പറയുന്നു. 

Read More: ഫോൺ ഓഫാക്കി രാമേശ്വരത്ത് പോയി; നാട്ടിൽ നടന്ന പുകിലൊന്നും നവാസ് അറിഞ്ഞില്ല !

Read More: മേലുദ്യോഗസ്ഥർക്കെതിരെ സിഐ നവാസിന്‍റെ ഭാര്യ: മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം