സി ഐ അഷറഫിന് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് സൂക്കേട് തീർക്കുമെന്നും കെ റഫീഖ്  ഭീഷണി പ്രസംഗത്തിൽ പറഞ്ഞിരുന്നു.  

കൽപ്പറ്റ : പനമരം സിഐ എ അഷ്റഫിനെ ഇടുക്കി ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ഭീഷണി പ്രസംഗത്തിന് പിന്നാലെയാണ് നടപടി. സിപിഎം നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി. സി ഐ അഷറഫിന് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് സൂക്കേട് തീർക്കുമെന്നും കെ. റഫീഖ് ഭീഷണി പ്രസംഗത്തിൽ പറഞ്ഞിരുന്നു. 

പിരിച്ചുവിട്ടതിൽ വൈരാഗ്യം, തൃശ്ശൂരിൽ സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ

എൽഡിഎഫ് ഭരിക്കുന്ന പനമരം പഞ്ചായത്തിൽ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിന് പിന്നാലെ മെമ്പർ ബെന്നി ചെറിയാൻ ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പനമരം പൊലീസ് ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഏരിയ കമ്മിറ്റി അംഗം ഷിജുവിനും അമ്മയ്ക്കും എതിരെ ബെന്നി അധിക്ഷേപ പരാമർശം നടത്തിയെന്നതിൽ നടപടി എടുക്കുന്നില്ലെന്നും സിപിഎം ആരോപിച്ചിരുന്നു.

YouTube video player