വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് പ്രതികളെ സഹായിച്ച കേസിൽ സിഐ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ തോപ്പുംപടി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്നു. ഏറെ നാളായി സസ്പെൻഷനിലായിരുന്നു. കോട്ടയത്തെ കാൻ അഷ്വർ എന്നാ സ്ഥാപനം ആണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താൻ സഹായിച്ച ആളാണ് പോലീസുകാരനായ സജയനെന്നാണ് വിവരം.

YouTube video player