കോട്ടയം: പൗരത്വ നിയമ ഭേദഗതി  കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ . കലാപമുണ്ടാക്കാൻ കാത്തിരിക്കുന്ന വിധ്വംസക ശക്തികളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രി നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്, പൗരത്വ നിയമ ഭേദഗതിയെ പിണറായി വിജയൻ സമീപിക്കുന്നത് ദുഷ്ടലാക്കോടെയാണ്. പൗരത്വം നൽകുന്നത് സംസ്ഥാനങ്ങൾ അല്ല. ഇന്ത്യൻ മുസ്ലീങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും നിയമത്തിൽ ഇല്ലെന്നും  കെ സുരേന്ദ്രൻ പറഞ്ഞു

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്: 

  പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം: കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി...