മണ്ണുത്തിയിൽ 240 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കറുവട്ട സ്വദേശി പിടിയിൽ. ശ്രീജിത്ത് (23) നെയാണ് തൃശൂർ സിറ്റി കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസിൻറെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്

തൃശൂർ: മണ്ണുത്തിയിൽ 240 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കറുവട്ട സ്വദേശി പിടിയിൽ. ശ്രീജിത്ത് (23) നെയാണ് തൃശൂർ സിറ്റി കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസിൻറെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ശ്രീ ഷിബുവിൻറെ മേൽനോട്ടത്തിൽ നടത്തിയ രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഡാൻസാഫ് സബ് ഇൻസ്പെക്ടർ കെ.വി വിജിത്തും സംഘവും ചേർന്ന് പ്രതിയെ പിടികൂടി എംഡിഎംഎ പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെംഗളൂരിൽ നിന്നും തൃശ്ശൂർ ജില്ലയിലേക്ക് രാസലഹരി കടത്തി വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടികൂടിയ എംഡിഎംഎയ്ക്ക് അനധികൃത വിപണിയിൽ ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. പ്രതിക്കെതിരെ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം പുരോഗമിച്ചുവരുന്നു. രാസലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളുടെ പങ്കാളിത്തം സംബന്ധിച്ചും അന്വേഷണം തുടരുന്നുണ്ട്.