Asianet News MalayalamAsianet News Malayalam

മൂത്തൂറ്റ് ഫിനാന്‍സിലെ സമരം; സംസ്ഥാന വ്യാപകമാക്കാന്‍ സിഐടിയു

മുത്തൂറ്റ് ഫിനാൻസിന്‍റെ 43 ശാഖകൾ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെ  സിഐടിയു 45 ദിവസത്തിലധികമായി സമരം നടത്തി വരികയാണ്. പ്രശ്നം ഒത്തു തീർപ്പിലെത്തിക്കാൻ മാനേജ്മെൻറ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സിഐടിയു സമരം കൂടുതൽ ശക്തമാക്കുന്നത്

citu to expand protest in muthoot finance to state level
Author
Kochi, First Published Feb 19, 2020, 9:14 PM IST

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ സമരം സംസ്ഥാന വ്യാപകമാക്കാൻ സിഐടിയു തീരുമാനിച്ചു. ഇതിനായി എല്ലാ ബ്രാഞ്ചുകളും കേന്ദ്രീകരിച്ച് സമര സഹായ സമിതികൾ രൂപീകരിക്കും. സമര സഹായ സമിതിയുടെ സംസ്ഥാനതല രൂപീകരണ യോഗം കൊച്ചിയിൽ നടന്നു. മുത്തൂറ്റ് ഫിനാൻസിന്‍റെ 43 ശാഖകൾ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെ  സിഐടിയു 45 ദിവസത്തിലധികമായി സമരം നടത്തി വരികയാണ്.

പ്രശ്നം ഒത്തു തീർപ്പിലെത്തിക്കാൻ മാനേജ്മെൻറ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സിഐടിയു സമരം കൂടുതൽ ശക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലാ തലത്തിൽ സമര സഹായ സമിതികൾ രൂപീകരിക്കും. ജില്ലകൾ തോറും സമര കേന്ദ്രങ്ങളും ആരംഭിക്കും. തുടർന്ന് എല്ലാ ബ്രാഞ്ചുകൾക്ക് മുന്നിലും ഉപരോധം നടത്താനാണ് ആലോചിക്കുന്നത്.

ഹൈക്കോടതി നിയോഗിച്ച അമിക്യസ്ക്യൂറി നിർദ്ദേശങ്ങൾ അട്ടിമറിച്ച മുത്തൂറ്റ് മാനേജ്മെൻ നിയമ നടപടി സ്വീകിരക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കും വരെ സമരം തുടരാനാണ് സിഐടിയു തീരുമാനം. സമര സഹായ സമിതിക്കായി എൻജി്ഒ യൂണിയൻ സമാഹരിച്ച പതിനഞ്ചു ലക്ഷം  അടക്കമുള്ള തുക സമര സമിതിക്ക് കൈമാറി.

Follow Us:
Download App:
  • android
  • ios