രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാമനപുരത്തെ എക്സൈസ് സംഘം ഇന്ന് രാവിലെ 10 മണിക്കാണ് 28 കാരനായ ഗരീബ് നവാസിനെ പിടികൂടിയത്.
തിരുവനന്തപുരം: നാല് കോടിയുടെ തിമിംഗല ചർദ്ദിയും മയക്കുമരുന്നുമായി സിവിൽ എഞ്ചിനീയർ (Civil Engineer) പിടിയിൽ. കഴക്കൂട്ടം (Kazhakkoottam) സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്ത് നിന്നുമാണ് എക്സൈസ് (Excise) സംഘം പിടികൂടിയത്. മയക്കുമരുന്നും തിമിംഗല ചർദ്ദിയും എങ്ങനെ ലഭിച്ചുവെന്നതിൽ അന്വേഷണം തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാമനപുരത്തെ എക്സൈസ് സംഘം ഇന്ന് രാവിലെ 10 മണിക്കാണ് 28 കാരനായ ഗരീബ് നവാസിനെ പിടികൂടിയത്. യാത്രാമധ്യേ വെമ്പായത്ത് വച്ച് എക്സൈസ് സംഘം പിടികൂടുമ്പോൾ കാറിൽ ഉണ്ടായിരുന്നത് തിമിംഗല ചർദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു.
നാല് കോടി മൂല്യമുള്ള നാല് കിലോ തിമിംഗല ചർദ്ദിയും ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്. തുമ്പ കടപ്പുറത്ത് നിന്ന് കോടികളുടെ തിമിംഗല ചർദ്ദി ലഭിച്ചുവെന്ന ഗരീബിന്‍റെ മൊഴി എക്സൈസ് സംഘം തള്ളി. മയക്കുമരുന്ന് അടക്കം കൈവശം വച്ചതോടെ വൻ സംഘങ്ങളുമായുള്ള ഗരീബിന്‍റെ ബന്ധമാണ് എക്സൈസ് അന്വേഷിക്കുന്നത്. ഗരീബിനെ പിടികൂടുന്നതിന് മുമ്പ് കാട്ടായിക്കോണത്തെ എസ് എഫ് ഐ നേതാവ് അർജുനെയും നന്ദുവിനെയും എക്സൈസ് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. ഗരീബിന്‍റെ മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചർദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പിന് കൈമാറും.
പരിക്കേറ്റ രണ്ടര വയസുകാരി ഐസിയുവില്‍ തുടരുന്നു; കണ്ണ് തുറക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി
കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസുകാരി ഐസിയുവില്‍ തുടരുന്നു. കുട്ടിയുടെ വലത് തലച്ചോറിന്‍റെ നീർക്കെട്ടിൽ കുറവുണ്ട്. ഇടത് തലച്ചോറിന്‍റെ നീർക്കെട്ടിൽ മാറ്റമില്ല. കുട്ടി എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടില്ല. കണ്ണ് തുറക്കാനും ആഹാരം കഴിക്കാനും കുട്ടിക്ക് കഴിയുന്നുണ്ട്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇന്നലെ സിഡബ്ല്യുസി അറിയിച്ചിരുന്നു. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചത്. കുട്ടിയെ വേണമെന്ന അച്ഛന്‍റെ ആവശ്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം തീരുമാനം എടുക്കും.
കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവില്‍ കഴിയുന്നത്. കൌണ്‍സിംലിഗ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കു൦. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ച്ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
