സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് കിട്ടിയിതില്‍ സന്തോഷമുണ്ടെന്ന് ശ്രീലക്ഷ്മി റാം. 

തൃശൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് കിട്ടിയിതില്‍ സന്തോഷമുണ്ടെന്ന് ശ്രീലക്ഷ്മി റാം. ആശംസകള്‍ അറിയിക്കാന്‍ ഒത്തിരി കോളുകള്‍ വരുന്നുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നും ശ്രീലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനിയാണ് ശ്രീലക്ഷ്മി. റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍,കലാദേവി ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. മൂത്ത സഹോദരി വിദ്യ മലയാളസര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്.