പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിർത്തിവെക്കാൻ കാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടേക്കും. സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്പോർട്ടേഷൻ കരാറുകാർ സേവനം നിർത്തിവെച്ച സാഹചര്യത്തിലാണിത്. നാളെ മുതൽ റേഷൻ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷൻ പൂർണമായി നിർത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിൽ നിന്ന് കുടിശിക ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിർത്തിവെക്കാൻ കാരണം. 100 കോടിയോളം രൂപയുടെ കുടിശികയുണ്ടെന്ന് കരാറുകാർ പറയുന്നു.
Add Asianetnews as a Preferred Source

