കേന്ദ്രമന്ത്രിമാരുടെ കേരള സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയം തന്നെയെന്നാണ് കോൺഗ്രസ് പറയുന്നത്. പക്ഷെ ജയശങ്കറിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തെ സ്വർണ്ണക്കടത്തുമായി ചേർത്താണ് പ്രതിപക്ഷം കാണുന്നത്
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരുടെ കേരള സന്ദർശനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നു.സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രിമാർ ദേശീയ പാതകളിലെ കുഴികളെണ്ണാൻ കൂടി സമയം കണ്ടെത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. റിയാസ് പൊതുമരാമത്ത് റോഡുകളിലെ കുഴിയാണ് എണ്ണേണ്ടതെന്ന് ബിജെപി തിരിച്ചടിച്ചു. സ്വർണ്ണക്കടത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന് പറഞ്ഞത് കൊണ്ടാണ് വിദേശകാര്യമന്ത്രിയെ മുഖ്യമന്ത്രി വിമർശിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴക്കൂട്ടം ഫ്ലൈ ഓവർ സന്ദർശിച്ചതിനെ മുഖ്യമന്ത്രി വിമർശിച്ചതോടെ തുടങ്ങിയ പോരാണ് മുറുകുന്നത്. വികസനത്തിൽ രാഷ്ട്രീയമില്ലെന്നായിരുന്നു ജയശങ്കറിൻറെ മറുപടി എങ്കിൽ സിപിഎം വിടാൻ ഒരുക്കമല്ല.
കേന്ദ്ര പദ്ധതികൾ പലതും സംസ്ഥാന സർക്കാർ പേര് മാറ്റി ക്രെഡിറ്റ് നേടാൻ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപി മറുപടി. നരേന്ദ്രമോദി സർക്കാർ വന്നശേഷം ദേശീയപാതാ വികസനം അതിവേഗമാണ്. വിദേശകാര്യവകുപ്പിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് സുരേന്ദ്രൻ
കേന്ദ്രമന്ത്രിമാരുടെ കേരള സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയം തന്നെയെന്നാണ് കോൺഗ്രസ് പറയുന്നത്. പക്ഷെ ജയശങ്കറിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തെ സ്വർണ്ണക്കടത്തുമായി ചേർത്താണ് പ്രതിപക്ഷം കാണുന്നത്
തലപ്പാടി മുതൽ കാരോട് വരെയുള്ള ദേശീയ പാതാവികസനം അതിവേഗമാണ് പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കലിലെ വേഗത അടക്കം പറഞ്ഞ് സംസ്ഥാന സർക്കാർ പാതാ വികസനം നേട്ടമായി ഉയർത്തിക്കാട്ടുന്നുണ്ട്.. എന്നാൽ കേരളം പിടിക്കാൻ കേന്ദ്ര പദ്ധതികൾ ആയുധമാക്കാനാണ് ബിജെപി മിഷൻ. കേന്ദ്രമന്ത്രിമാർക്ക് തെരഞ്ഞെടുത്ത ലോക് സഭാ മണ്ഡലങ്ങളുടെ ചുമതല നൽകിയത് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വിമർശനവും പ്രതിപക്ഷവും കക്ഷിചേരുന്നതും.
