കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടയവരെ ജയിൽ മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് ഏറണാകുളത്തെ ശ്രീജിത്ത്, കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവരാണ് സംഘർഷമുണ്ടാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൂട്ടത്തല്ല്. കണ്ണൂര്‍, തിരുവനന്തപുരം, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് അടിയുണ്ടായത്. കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടയവരെ ജയിൽ മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് ഏറണാകുളത്തെ ശ്രീജിത്ത്, കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവരാണ് സംഘർഷമുണ്ടാക്കിയത്. ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനിനെ സ്പെഷൽ സബ് ജയിലിലേക്കും മാറ്റി. കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടൽ. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാരാണ് തമ്മിലടിച്ചത്. ഇന്നലെ രാത്രിയാണ് ക്യാഷ്വാലിറ്റിക്ക് മുന്നിൽ സംഘർഷമുണ്ടായത്. പരാതി കിട്ടാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് മെഡി. കോളേജ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലമ്പൂരില്‍ ഓണം ആഘോഷത്തിനിടെ മാനവേദൻ ഹെയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് സംഘര്‍ഷമുണ്ടാക്കിയത്. 

നിലമ്പൂര്‍ മാനവേദന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്നു

ഓണാഘോഷം കഴിഞ്ഞ് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ 'ഓണത്തല്ല്' -വീഡിയോ

തിരുവനന്തപുരം: ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാറ്റിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാർത്ഥികളുടെ ഓണത്തല്ല്. വിദ്യാര്‍ഥികളുടെ അടി ആറ്റിങ്ങൽ ബസ് സ്റ്റാന്‍ഡിലെ സ്ഥിരം കാഴ്ചയെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികള്‍ മുൻസിപ്പൽ ബസ് സ്റ്റാൻറിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്. വാക്കു തർക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പൊലീസുകാരെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിട്ടു. ഇടയ്ക്കൊന്ന് തല്ലൊഴിഞ്ഞുവെങ്കിലും ഉച്ചയ്ക്കു ശേഷ വാക്കു തർക്കവും കൂട്ടത്തലുമായി. പൊലീസുകാര്‍ ഓടിയെത്തിയപ്പോള്‍ വിദ്യാർഥികള്‍ പല ഭാഗത്തേക്കായി ഓടിയെന്ന് ആറ്റിങ്ങൽ പൊലീസ് പറയുന്നു. നാട്ടുകാരാണ് ഓണത്തല്ല് മൊബൈലിൽ പകർത്തിയത്. പൊലീസ് കേസെടുത്തിട്ടില്ല.