കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ മർദിച്ചു എന്നാരോപിച്ച് അഭിഭാഷകർ പൊലീസുകാരെ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.

കൊല്ലം: കൊല്ലം കോടതിയിൽ പോലീസുകാരും അഭിഭാഷകരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ പൊലീസ് ജീപ്പിൻ്റെ ചില്ല് തകർത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു. കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ മർദിച്ചു എന്നാരോപിച്ച് അഭിഭാഷകർ പൊലീസുകാരെ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. കേസ് നടപടിക്ക് വേണ്ടി കോടതിയിൽ എത്തിയ പോലീസുകാരെ അഭിഭാഷകർ രണ്ടു മണിക്കൂറിലധികം നേരം തടഞ്ഞു വച്ചു.

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് വിശദീകരണം. പൊലീസുകർക്കെതിരെ നടപടി എടുക്കുന്നതുവരെ അനിശ്ചിതകാല ബഹിഷ്കരണം പ്രഖ്യാപിച്ചു കൊല്ലം ബാർ അസോസിയേഷൻ